
അക്രമത്തെ ന്യായീകരിക്കാൻ തീവ്രവാദികൾ ഇസ്ലാമിനെ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ്. തീവ്രവാദവും ഇസ്ലാമും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിലാണ് യു.എ.ഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
തീവ്രവാദികൾ അനാവശ്യമായി ഇസ്ലാമിനെ ഉപയോഗിക്കുന്നു. ഇസ്ലാം സഹിഷ്ണുതയുടെ മതമാണ്. അതിനാൽ, ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുത്. അവരുടെ ആശയങ്ങൾ തീർത്തും തെറ്റാണ്. തീവ്രവാദത്തെ ന്യായീകരിക്കാൻ ഇസ്ലാമിന്‍റെ പേര് അനാവശ്യമായി ദുരുപയോഗം ചെയ്യുകയാണ്.
ഐ.എസ്.ഐ.എസിന്റെ മറ്റൊരു പേരാണ് ദാഇഷ്. ഇനിമുതൽ ദാഇഷിനെപ്പറ്റി സംസാരിക്കുമ്പോൾ, ഇസ്ലാമിന്‍റെയും വിശ്വാസികളായ മുസ്ലീങ്ങളുടെയും പേര് അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും യു.എന്നിനോടും അംഗരാജ്യങ്ങളോടും യു.എ.ഇ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group