ലക്ഷങ്ങള്‍ വിലയുള്ള ഇരുതല മൂരിയുമായി കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍; സംഭവം കൊല്ലത്ത്

Spread the love

കൊല്ലം: ലക്ഷങ്ങള്‍ വിലയുള്ള ഇരുതല മൂരിയുമായി കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേർ പിടിയില്‍.

video
play-sharp-fill

കൊല്ലത്ത്‌ നിന്നുമാണ്  സംഘം പിടിയിലായത്. കൊല്ലത്തെ കോണ്‍ഗ്രസ് നേതാവാണ് സംഘത്തിലുള്ളത്. മുൻ ഡിസിസി അംഗമായ തട്ടാമലയില്‍ അൻസറുദ്ധീൻ ആണ് അഞ്ച് പേരില്‍ ഒരാള്‍.

തട്ടാമലയില്‍ അൻസറുദ്ധീൻ, നിസാറുദ്ധീൻ, കോട്ടയം സ്വദേശി ചെറിയാൻ, ചാത്തന്നൂർ സ്വദേശി ഫിയാസ്, കടയ്ക്കല്‍ സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോറസ്റ്റ് ഇൻറലിജൻസാണ് ഇവരെ പിടികൂടിയത്. മൂന്നര ലക്ഷത്തോളം രൂപയ്ക്ക് വെല്ലൂർ സ്വദേശിയില്‍ നിന്നാണ് ഇവർ ഇരുതലമൂരിയെ വാങ്ങിയത്.