
പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ പരീക്ഷാ ദിവസം സ്കൂളിലെത്തണം, പരീക്ഷക്ക് കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാൻ അധ്യാപകർ വേണ്ടെ; എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടെന്ന് പരാതി; പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ എത്തുന്നു; സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം പുറത്ത്
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടെന്ന് പരാതി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ എത്തുന്നു. കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ വി എച്ച് എസ് എസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം പുറത്ത്.
A+ കുറയാൻ സാധ്യതയെന്ന് ഗ്രൂപ്പിൽ മെസേജ് വന്നിട്ടുണ്ട്. പരാതിക്ക് പിന്നാലെ സ്കൂളിൽ സ്പെഷ്യൽ സ്ക്വാഡ് രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു. ക്രമക്കേട് നടന്നതിൽ അന്വേഷം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട് ഡിഡിഇ പൊലീസ് ഇൻ്റലിജൻസ് പരിശോധനയ്ക്കും ശുപാർശ ചെയ്തിട്ടുണ്ട്.
എം ജെ വി എച്ച് എസ് എസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മാഷ് കടും പിടുത്തക്കാരനാണ്. എച്ച് എം പറഞ്ഞതിന് ശേഷമാണ് കുട്ടികളെ വിട്ടത്. ഇങ്ങനെയുളള ഒരുപാട് കൺഫ്യൂഷനുകൾക്കിടയിൽ നമ്മുക്ക് മറ്റുളള കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ പരീക്ഷാ ദിവസം സ്കൂളിലെത്തണമെന്ന് പല പ്രാവശ്യം പറഞ്ഞതാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു പക്ഷേ ഇന്ന് എല്ലാവരും കൂടി ലീവെടുത്തു കളഞ്ഞു. ഒരാൾ പോലും വന്നില്ല. അവസാനം സോഷ്യൽ പരീക്ഷയ്ക്ക് നമ്മുക്ക് എങ്ങനെയെങ്കിലും സഹായിക്കാൻ സാധ്യതയുളള കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാൻ സോഷ്യൽ സയൻസ് അധ്യാപകർ വേണ്ടെ. അവസാനം എച്ച് എം സാലിയെ വിളിച്ചു വരുത്തി.
സാലി വന്നപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഞങ്ങൾ വേറെ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇങ്ങനെ ആണെങ്കിൽ കാര്യങ്ങൾ നേരാംവണ്ണം പോകില്ല. ഒരുപാട് കാര്യങ്ങൾ പല രീതിക്ക് ചെയ്യുന്നതിനിടയ്ക്ക് ആളുകൾ കൂടി വന്നില്ലെങ്ങിൽ പ്രയാസമാണ്. അതുകൊണ്ട് അധ്യാപകർ ഇതൊക്കെ മനസിലാക്കിയാൽ നല്ലത്’.