
ദിവസവുമുള്ള ഓട്ടപാച്ചിലിനിടയിൽ സ്വന്തം ക്ഷീണത്തെ സ്ത്രീകൾ പലപ്പോഴും അവഗണിക്കാറുണ്ട്. ജോലികൂടുതലോ,ഉറക്കമില്ലായ്മയോ,പലവിധ ടെൻഷനുകളോ ആകാം ഇതിന് കാരണമെന്ന് കരുതി കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. എന്നാൽ ഇത് തന്നെയാണോ യഥാർത്ഥ കാരണമെന്ന് പലപ്പോഴും ആലോചിക്കാറില്ല.
എന്നാൽ അയണിന്റെ കുറവും ഇതിന് കാരണമാകാം. CARE ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറക്ടറും പദ്മശ്രീ അവാർഡ് ജേതാവുമായ ഡോ. മഞ്ജുള അനഗാനി പറയുന്നത് നോക്കാം. പലപ്പോഴും സ്ത്രീകൾ ആശുപത്രിയിലേക്ക് എത്തുന്നത് കടുത്ത ക്ഷീണം എന്ന് പറഞ്ഞുകൊണ്ടാണ്.
എത്ര വിശ്രമിച്ചിട്ടും മാറുന്നില്ലെന്നും,ഭക്ഷണമോ ഉറക്കമോ ആണ് ഇതിന് കാരണമെന്ന് അവർ കരുതുന്നു. എന്നാൽ 80 ശതമാനം കേസുകളുടെയും കാരണം ശരീരത്തിലെ ഇരുമ്പിന്റെ കുറവ് ആകും. രോഗലക്ഷണങ്ങൾ പലപ്പോഴും പ്രകടമാകുന്നത് ഇത്തരത്തിലായതിനാൽ സ്ത്രീകൾ അതിനെ കാര്യമായി എടുക്കാറില്ലെന്നും മഞ്ജുള അനഗാനി പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശരീരത്തിലെ അയണിന്റെ കുറവ് പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് മാസങ്ങളോ വർഷങ്ങളോ ആയി നമ്മുടെ ശരീരത്തിൽ ഉണ്ടാകാം. ഇരുമ്പിന്റെ അളവ് കുറയുന്നതിനനുസരിച്ച് ശരീരം സാവധാനത്തിൽ അതിനോട് പൊരുത്തപ്പെടും. പിന്നീട് ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന് കാലതാമസം ഉണ്ടാകും.
ഗർഭാവസ്ഥയിലും, ആർത്തവ സമയത്തുമാണ് സ്ത്രീകളിൽ അയണിന്റെ കുറവ് കൂടുതലായി കാണപ്പെടുന്നത്. ഇരുമ്പിന്റെ അളവ് കുറയുമ്പോൾ, ടിഷ്യൂകൾക്ക് ആവശ്യമുള്ളതിനേക്കാൾ കുറഞ്ഞ ഓക്സിജൻ മാത്രമേ ലഭിക്കൂ. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറക്കുകയും ശരീരത്തിലെ ഊർജ്ജം നഷ്ടപെട്ട് പെട്ടെന്നു പ്രായമാകുന്നതിലേക്ക് നയിക്കുകയും ചെയ്യും.
കൃത്യമായ ഭക്ഷണ ശൈലി പിന്തുടരുന്നത് ശരീരത്തിലെ അയണിന്റെ അളവ് നിലനിർത്തുന്നതിന് സഹായിക്കും. ഇതിനായി മത്സ്യം, ബീഫ് ലിവർ അല്ലെങ്കിൽ ചിക്കൻ ലിവർ എന്നിവയും പയർവർഗങ്ങളിൽ ചെറുപയർ, കിഡ്നി ബീൻസ്, സോയാബീൻസ്, ഇലക്കറികൾ ,ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.



