
തൃശൂർ : വീട്ടിലെ വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവില്‍ മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പിച്ച് പേരക്കുട്ടി.
ഇരിങ്ങാലക്കുട എടക്കുളം കോമ്ബാത്ത് വീട്ടില്‍ കേശവൻ (79) നെയാണ് പേരക്കുട്ടി ശ്രീകുമാർ വെട്ടി പരിക്കേല്‍പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്കും മാറ്റി.
പരിക്കേറ്റ കേശവനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പോലീസിന് കൈമാറുകയും ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group