നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ഐറിൻ ജിമ്മി യാത്രയായി..! മീനച്ചിലാറ്റിലെ ഒഴുക്കില്‍പ്പെട്ട് മരിച്ച ഈരാറ്റുപേട്ട സ്വദേശിനിയുടെ സംസ്കാരം നടന്നു; അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ

Spread the love

അരുവിത്തുറ: നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ഐറിൻ യാത്രയായി.

കഴിഞ്ഞ ദിവസം മീനച്ചിലാറ്റിലെ ഒഴുക്കില്‍പ്പെട്ട് മരിച്ച ഈരാറ്റുപേട്ട കൊണ്ടൂർ പാലാത്ത് ഐറിൻ ജിമ്മിയുടെ സംസ്കാരം അരുവിത്തുറ സെന്‍റ് ജോർജ് ഫൊറോന പള്ളിയില്‍ നടന്നു.

കഴിഞ്ഞ ഒൻപതിന് ഐറിനും സഹോദരിയും കൂട്ടുകാരും മീനച്ചിലാറ്റില്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ ഐറിൻ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഐറിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്നദ്ധ പ്രവർത്തകർ ഐറിനെ വെള്ളത്തില്‍നിന്ന് മുങ്ങിയെടുക്കുമ്പോള്‍ ജീവൻ ഉണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ച്‌ മണിക്കൂറുകള്‍ കഴിഞ്ഞ് ഐറിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഐറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൂടെ പഠിച്ചവരും അധ്യാപകരും വൈദികരും സന്യസ്തരും നാട്ടുകാരും ഉള്‍പ്പെടെ ആയിരങ്ങളാണ് എത്തിയത്. പ്ലസ് ടു പഠനത്തിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ഒരുങ്ങിയിരിക്കുമ്ബോഴായിരുന്നു എല്ലാവരെയും സങ്കടത്തിലാഴ്ത്തി ഐറിൻ കടന്നുപോയത്.