പ്രാർത്ഥനകൾ വിഫലം! ഐറിൻ ഇനി ഓർമ ; മീനച്ചിലാറ്റിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന അരുവിത്തുറ സ്വദേശിനി ഐറിൻ ജിമ്മി വിടവാങ്ങി

Spread the love

കോട്ടയം : സഹോദരിക്കൊപ്പം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങി  ഒഴുക്കിൽപ്പെട്ടു, ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) വിടവാങ്ങി.

അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ . ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ നേരിയ പൾസ് കാണിച്ചെങ്കിലും അവസാനം മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.