ഇറിഡിയം തട്ടിപ്പ്: തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിയത് 75 ലക്ഷം; ഒരു കുടുംബത്തിലെ നാല് പേര്‍ പിടിയില്‍

Spread the love

ആലപ്പുഴ: ആലപ്പുഴ കേന്ദ്രീകരിച്ച്‌ വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പില്‍ നാല് പേർ അറസ്റ്റില്‍.

video
play-sharp-fill

ഒരു കുടുംബത്തിലെ നാലു പേരാണ് അറസ്റ്റിലായത്. നടന്നത് 10 കോടിയുടെ തട്ടിപ്പെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

ഭീഷണി ഭയന്ന് പലരും പരാതി നല്‍കുന്നില്ലെന്നാണ് കണ്ടെത്തല്‍. കോടികള്‍ വിലയുള്ള ഇറിഡിയം ലോഹക്കച്ചവടത്തില്‍ പണം മുടക്കിയാല്‍ ഇരട്ടിതുക നല്‍കാമെന്ന്, വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയില്‍ നിന്ന് 75.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നാല് പേ‌‍രെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകള്‍ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇറിഡിയം കയ്യില്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പ്രതികള്‍ 2024 ഓഗസ്റ്റ് മുതല്‍ പരാതിക്കാരന്‍റെ പക്കല്‍ നിന്ന് പലതവണയായി പണം വാങ്ങി.