നവംബര്‍ ഒന്നിന് കോട്ടയത്ത് നടക്കേണ്ടിയിരുന്ന വേടൻ്റെ മ്യൂസിക്കല്‍ മെഗാ ഷോ മാറ്റി; പരിപാടി നവംബര്‍ എട്ടിന് നടത്തും

Spread the love

കോട്ടയം: ഐ.എസ്.ഇ.സി എജ്യൂക്കേഷണല്‍ ആൻ്റ് കള്‍ച്ചറല്‍ സൊസൈറ്റിയുമായി സഹകരിച്ച്‌ മ്യൂസിക് ഓറ ഓഡിയോ പ്രൊഡക്ഷൻസ്, 2025 നവംബർ 1ന് കോട്ടയം നെഹ്റു സ്‌റ്റേഡിയത്തില്‍ നടത്താൻ നിശ്ചയിച്ചിരുന്ന ‘ഇരവ് 2025’ മ്യൂസിക്കല്‍ മെഗാ ഷോ നവംബർ 8-ാം തീയതിയിലേക്ക് മാറ്റിവച്ചു. റാപ്പർ വേടനും ജാസി ഗിഫ്റ്റ് ചേർന്നാണു സംഗീത പരിപാടി അവതരിപ്പിക്കുന്നത്.

video
play-sharp-fill

പ്രതികൂല കാലാവസ്‌ഥാ മുന്നറിയിപ്പുകളും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മഴയുടെ സാഹചര്യങ്ങളും കണക്കിലെടുത്ത്, പൊതുജന സുരക്ഷയുടെയും ലോജിസ്‌റ്റിക്കല്‍ സാധ്യതയുടെയും താല്‍പ്പര്യാർത്ഥമാണ് ഈ തീരുമാനം എടുത്തതെന്ന് സംഘാടകർ അറിയിച്ചു.

ഇതിനകം നല്‍കിയിട്ടുള്ള എല്ലാ ടിക്കറ്റുകളും പാസുകളും സീറ്റ് വിഭാഗത്തിലോ ആനുകൂല്യങ്ങളിലോ മാറ്റമില്ലാതെ പുനഃക്രമീകരിച്ച തീയതി വരെ സാധുവായി തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിക്കറ്റെടുത്ത പ്രേക്ഷകർക്ക് ഏതെങ്കിലും കാരണത്താല്‍ 8 -ന് പ്രോഗ്രാമില്‍ പങ്കെടുക്കുവാൻ സാധിക്കുന്നില്ല എങ്കില്‍ ടിക്കറ്റിൻ്റെ പണം തിരികെ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും റീ ഫണ്ട് ചെയ്യുന്നതിനും മറ്റുവിവരങ്ങളും വൈബ്സൈറ്റില്‍ ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.