
ഇരിട്ടി:പോക്സോ കേസില്‍ റിമാൻഡിലായ മോട്ടിവേഷൻ സ്പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി. കോട്ടയം പാമ്പാടി സ്റ്റേഷനിലാണ് മറ്റൊരു പെണ്‍കുട്ടി സമാനമായ പരാതി നല്‍കിയിരിക്കുന്നത്.
ഷാജുവിന്റെ വീട്ടില്‍ കൗണ്‍സിലിങ്ങിനെത്തിയ പരാതിക്കാരിയോട് കൗണ്‍സിലിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.
2024-ലും 2025-ലുമാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു. കോട്ടയം പാമ്പാടി പോലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയ കേസ് മുഴക്കുന്ന് പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂർ സ്വദേശിനിയുടെ പരാതിയില്‍ കഴിഞ്ഞമാസം 23നാണ് ഷാജുവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ റിമാൻഡില്‍ കഴിയുന്നതിനിടയാണ് വീണ്ടും സമാനമായ പരാതി ഉയർന്നത്.



