ഈരാറ്റുപേട്ട തേവരുപാറയിലെ കാലപ്പഴക്കം മൂലം പ്രവർത്തനം നിർത്തിയ കൂറ്റൻ ജല സംഭരണി പൊളിച്ചു

Spread the love

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തേവരുപാറയിലെ കാലപ്പഴക്കം മൂലം പ്രവർത്തനം നിർത്തിയ കൂറ്റൻ ജല സംഭരണി പൊളിച്ചു. ജല അതോറിറ്റിയുടെ കീഴിലുള്ള പൊതുമരാമത്ത് വിഭാഗമാണ് സാങ്കേതിക സഹായത്തോടെ ടാങ്ക് പൊളിച്ചത്.

ജലസംഭരണിയ്ക്ക് 46 വർഷം പഴക്കമുണ്ട്. പ്രദേശത്ത് അമ്യത് പദ്ധതി വഴി പുതിയ ടാങ്ക് നിർമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ പറഞ്ഞു.