ഈരാറ്റുപേട്ട തീക്കോയിയിൽ കെഎസ്ആർടിസി ബസ്സിന് മുൻപിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശി
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: തീക്കോയി ഈരാറ്റുപേട്ട റൂട്ടിൽ കെഎസ്ആർടിസി ബസ്സിന് മുൻപിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവും സുഹൃത്തും പിടിയിൽ. തിരുവനന്തപുരം പൗടിക്കോണം സ്വദേശി ആരോമലും (19) സുഹൃത്തുമാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ തീക്കോയി ഈരാറ്റുപേട്ട റൂട്ടിലാണ് സംഭവം നടന്നത്. ബൈക്കിന്റെ മുൻചക്രം ഉയർത്തിയാണ് അഭ്യാസപ്രകടനം നടത്തിയത്. ആനിയിളപ്പ് മുതൽ നടക്കൽ വരെ ഈ അഭ്യാസം തുടർന്നു. അപകടാവസ്ഥയിൽ ബൈക്ക് ഓടിച്ചുവെന്ന് ബസ്സ് യാത്രക്കാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ ബൈക്ക് വാങ്ങി നല്കണമെന്ന ആവശ്യം വീട്ടുകാര്‍ അംഗീകരിക്കാത്താതിനെ തുടര്‍ന്ന് ബന്ധുവിന്റെ ബൈക്കുമായി ആരോമല്‍ വാഗമണ്ണിലെത്തുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. ബസ് യാത്രക്കാർ ചിത്രീകരിച്ച വീഡിയോ പൊലീസിന് കൈമാറിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
വാഗമണ്‍ മേഖലയില്‍ നിന്നും ചൊവ്വാഴ്ച വാഹനം കൈവിട്ട് ഓടിച്ചത് ആളുകള്‍ ചോദ്യം ചെയ്‌തെങ്കിലും ഗൗനിക്കാതെ കടന്നുപോവുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെ തീക്കോയിയില്‍ ഉണ്ടെന്നറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും മംഗളഗിരി റൂട്ടില്‍ സുഹൃത്തും കടന്നുകളയുകയായിരുന്നു.
ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, എസ്‌ഐ വിഷ്ണു വി.വി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.