
ഈരാറ്റുപേട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
തിരുവല്ല ഓതറ സ്വദേശി സുനിൽകുമാർ (43) നെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി റോഷൻ പി തോമസ് ആണ് വെറുതെ വിട്ടത്.
2020 മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെ വിവിധ ഇടങ്ങളിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് തിരുവൻമണ്ടൂർ സ്വദേശിനി നൽകിയ പരാതിയിൽ തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കിടങ്ങൂർ പോലീസാണ് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത് പ്രതിക്കുവേണ്ടി അഡ്വ. ബെന്നി കുര്യൻ , അഡ്വ. ജസ്റ്റിൻ അഗസ്റ്റിൻ, അഡ്വ. അഭിറാം ബാബു എന്നിവർ ഹാജരായി.