video
play-sharp-fill

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ കേസ്; സംഘപരിവാര്‍ ഗൂഢാലോചനയ്ക്ക് പോലീസ് കരുനീക്കുന്നതിന്റെ ഭാഗമാണിതെന്നും പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുകയാണെന്നും എസ്ഡിപിഐ

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ കേസ്; സംഘപരിവാര്‍ ഗൂഢാലോചനയ്ക്ക് പോലീസ് കരുനീക്കുന്നതിന്റെ ഭാഗമാണിതെന്നും പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുകയാണെന്നും എസ്ഡിപിഐ

Spread the love

 

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെയും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളുടെയും നേതൃത്വത്തിൽ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ പൊലീസ് കേസെടുത്തു.ഈ നടപടി പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ ട്രെഷറർ കെ.എസ് ആരിഫ് പറഞ്ഞു.

രാജ്യാന്തര യുദ്ധനിയമങ്ങള്‍ പോലും കാറ്റില്‍ പറത്തി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ അറുകൊല ചെയ്യുന്ന സയണിസ്റ്റ് ഭീകരതയില്‍ പ്രതിഷേധിച്ച് മതസംഘടന ഈരാറ്റുപേട്ടയില്‍ നടത്തിയ റാലിക്കെതിരെ കേസെടുത്ത പോലീസ് നടപടി വിവേചനവും പൗരാവകാശ ലംഘനവും കൂടിയാണ് വെളിവാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട പുത്തന്‍പള്ളിയിലെ മുഖ്യ ഇമാം ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഈരാറ്റുപേട്ടയെ ലക്ഷ്യംവെച്ച് ജില്ലാ തലത്തില്‍ തന്നെ പോലീസ് പ്രത്യേക അജണ്ടകള്‍ വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം റവന്യൂ വകുപ്പിനു നല്‍കുന്നതിനെതിരായി ജില്ലാ പോലീസ് മേധാവി ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ട് ഒരു സമൂഹത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.

രാഷ്ട്രീയമോ വര്‍ഗീയമോ ആയ സംഘര്‍ഷങ്ങളോ ക്രമസമാധാന പ്രശ്‌നങ്ങളോ ഒന്നും ഇല്ലാത്ത പ്രദേശമാണ് ഈരാറ്റുപേട്ട. ഇവിടെ നിവാസികളെ ഭീകരരായി ചിത്രീകരിച്ച എസ്പിയുടെ റിപ്പോര്‍ട്ടും ഇപ്പോള്‍ എടുത്തിട്ടുള്ള കേസും സംഘപരിവാര്‍ ഗൂഢാലോചനയ്ക്ക് പോലീസ് കരുനീക്കുന്നതിന്റെ ഭാഗമാണ്. എസ്പിയുടെ അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരായി ചുമത്തിയ കേസും നിരുപാധികം പിന്‍വലിക്കണമെന്നും കെ.എസ് ആരിഫ് ആവശ്യപ്പെട്ടു.