ഒന്നരക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോട്ടയം ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ

Spread the love

ഈരാറ്റുപേട്ട: ഒന്നരക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. ഗുരുപദ റോയ് (28) എന്നയാളാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.
ഇന്നലെ(23-07-2025)രാത്രി 9.30 മണിയോടെ പോലീസ് സംഘം
ഈരാറ്റുപേട്ട എംജി എച്ച് എസ് എസ് ഭാഗത്ത്‌ എത്തിയപ്പോൾ ഒരാൾ പോലീസ് വാഹനം കണ്ടു പിന്തിരിഞ്ഞ് പോകാൻ ഭാവിക്കുന്നത് കണ്ടു അയാളെ പിന്തുടർന്ന് തടഞ്ഞുനിർത്തി ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി പരിശോധിച്ചതിൽ ആ കവറിനുള്ളിൽ സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ ഒന്നര കിലോയോളം വരുന്ന നിരോധിത ലഹരി വസ്തുവായ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. എസ് ഐ വിനു വി എൽ, എസ് ഐ പ്രകാശ് ജോർജ്, എസ് ഐ രാജേഷ്, എ എസ് ഐ ടൈറ്റസ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.