തേക്കിൻ തടി കേസ് അട്ടിമറിച്ച സംഭവം: നഗരസഭാ ഭരണസമിതിയുടെ അറിവോടെയെന്ന് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി

Spread the love

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ ആസ്തി രജിസ്റ്ററിലുള്ള റ്റി.ബി റോഡിൽ സ്ഥിതി ചെയ്തിരുന്ന 8 ഓളം വലിയ തേക്കിൻ തടികൾ 2019 ആഗസ്റ്റ് 19 ന് മോഷണം പോയ കേസ് അട്ടിമറിച്ചതിന് പിന്നിൽ നഗരസഭാ ഭരണസമിതി ആണ് എന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇരുപത്തിഅഞ്ച് ലക്ഷം രൂപയിൽ അധികം വിലയുള്ള തേക്കിൻതടി രണ്ട് ലക്ഷത്തി എൺപത്തി അയ്യായിരം രൂപയ്ക്ക് ലേലം ചെയ്ത് വഴി വൻ സാമ്പത്തിക അഴിമതിയാണ് നടന്നിട്ടുള്ളത് എന്ന് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാപള്ളി, മണ്ഡലം സെക്രട്ടറിമാരായ ഇസ്മായിൽ കീഴേടം , യാസിർ കാരയ്ക്കാട്, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ് എന്നിവർ പറഞ്ഞു.

പ്രൈവറ്റ് ബസ്സ്റ്റാൻഡ് പൊളിച്ച് മാറ്റി മൂന്ന് മാസം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല ഇത് മൂലം ഗതാഗത കുരുക്ക് രൂക്ഷമാണ്, യാത്രകാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കികൊടുക്കാനോ, ശൗചാലയം ഉണ്ടാക്കാനോ ഭരണസമിതിക്ക് ആയിട്ടില്ല, നഗര സൗന്ദര്യവൽക്കരണം എന്ന പേരിൽ നടയ്ക്കൽ കോസ് വേയിൽ സ്വകാര്യ സ്ഥാപനം ലൈറ്റ് പിടിപ്പിച്ചത് നഗരസഭയുടെ അക്കൗണ്ടിൽ ഉത്ഘാടിച്ചത് വിരോധാഭാസമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേവന മേഖലയിൽ നിന്നും മാറി അഴിമതിയും സ്വജനപക്ഷപാതവും മാത്രം നടത്തിവരുന്ന നഗരസഭാ ഭരണസമിതിക്കെതിരേ പൊതു സമൂഹം രംഗത്ത് വരണം എന്ന് എസ്.ഡി.പി.ഐ ഭാരവാഹികൾ പറഞ്ഞു.