ഈരാറ്റുപേട്ട നഗരോത്സവത്തിന്റെ മറവിൽ നടക്കുന്നത് ലക്ഷങ്ങളുടെ വൻ അഴിമതി; കൂട്ടുനിൽക്കുന്നത് ഇടതുവലത് കക്ഷികൾ;നഗരോത്സവത്തിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നടത്തുന്നത് വ്യാപക പണപ്പിരിവ്; കണക്ക് പുറത്തുവിടാൻ സാധിക്കാതെ ഭരണകക്ഷിയും പ്രതിപക്ഷവും; ഗുരുതര ആരോപണമുന്നയിച്ച് എസ്ഡിപിഐ
കോട്ടയം: ഈരാറ്റുപേട്ട നഗരോത്സവം അഴിമതി നടത്താനുള്ള മാർഗമായി യു.ഡി.എഫും എൽ.ഡി.എഫും ഉപയോഗിക്കുന്നുവെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വർഷാവർഷം നടത്തിവരുന്ന നഗരോത്സവത്തിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്.
ഇതിന് ഇടത് വലത് കക്ഷികൾ കൂട്ടുനിൽക്കുകയാണ്. വ്യാപാരികൾ ഉൾപ്പെടെ ഇതിന് സഹകരിക്കാതിരിക്കെ ചിലർ നഗരോത്സവം നടത്താൻ കാണിക്കുന്ന ആവേശം അഴിമതി നടത്താൻ വേണ്ടിയാണ്. ഇടത് വലത് മുന്നണികളിലെ ചില കൗൺസിലർമാർ ഇതിന് കൂട്ടു നിൽക്കുകയാണ്.
നഗരോത്സവം നടത്തുന്നതിന് വേണ്ടി വ്യാപകമായ പണപ്പിരിവാണ് ചില വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഇത്തരക്കാർ നടത്തിയിരിക്കുന്നത്. ഇതിലൂടെ വൻ അഴിമതിയാണ നടന്നിരിക്കുന്നത് കഴിഞ്ഞതവണ നടന്ന നഗരോത്സവത്തിന്റെ കണക്ക് പുറത്ത് വിടാൻ പോലും ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട നഗരസഭയിൽ വികസനം മുരടിച്ചു നിൽക്കെ അഴിമതിക്ക് വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങൾ ശക്തമായി എതിർക്കപ്പെടേണ്ടതാണ്.
പ്രധാന പ്രതിപക്ഷത്തിരിക്കുന്നവർ വിഹിതം ലഭിക്കുന്നതിനാണ് ഇത്തരം അഴിമതികൾക്ക് കൂട്ടുനിൽക്കുന്നത്. ഇത്തരം അഴിമതികളെ എതിർക്കുന്നതിന്റെ ഭാഗമായി എസ്.ഡി.പി.ഐ കൗൺസിലർമാർ നഗോത്സവത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, സെക്രട്ടറി വി. എസ്.
ഹിലാൽ, ഖജാജികെ. യു. സുൽത്താൻ, വൈസ് പ്രസിഡൻറ് സുബൈർ വെള്ളാപള്ളീൽ എന്നിവർ പറഞ്ഞു.കലാപരിപാടികളുടെ പേര് പറഞ്ഞു അതിന്റെ മറവിൽ നടത്തുന്ന കച്ചവട കൊള്ളക്കെതിരെ ജനം രംഗത്തിറങ്ങണമെന്നും എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.