
കട്ടപ്പന : ഇരട്ടയാറിൽ ഏഴ് കിലോ കഞ്ചാവുമായി കോണ്‍ഗ്രസ് നേതാവും സഹായികളും പിടിയിൽ.
ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്ബതാം വാര്‍ഡംഗം എസ് രതീഷും ഇയാളുടെ സഹായികളായ അന്യസംസ്ഥാന തൊഴിലാളികളുമാണ് പിടിയിലായിരിക്കുന്നത്.
രതീഷിന്റെ ഉടമസ്ഥതയിൽ ഇരട്ടയാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ രതീഷിനെയും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീര്‍ ബെഹ്റ, ലക്കി നായക് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.