ഇസ്രായേലിന് നേരെ ഇറാന്റെ വൻ മിസൈൽ ആക്രമണം; 14 പേര്‍ക്ക് പരിക്ക്

Spread the love

തെല്‍ അവീവ്: മധ്യ ഇസ്രായേലിന് നേരെ വലിയ മിസൈൽ ആക്രമണവുമായി ഇറാന്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ഇസ്രായേൽ പ്രതിരോധ സേന വിലയിരുത്തുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

video
play-sharp-fill

10 ലധികം ബാലിസ്റ്റിക് മിസൈലുകളാണ് മധ്യ ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ചത്.

എന്നാല്‍ കൃത്യം കണക്ക് ഇസ്രായേല്‍ വ്യക്തമാക്കുന്നില്ല. മിസൈലുകൾ പതിച്ചതിനെത്തുടർന്നും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്തപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ വീണും പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 11 വയസ്സുള്ള പെൺകുട്ടിക്ക് മിസൈൽ അവശിഷ്ടങ്ങൾ തറച്ചാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തകര്‍ വിവിധ സ്ഥലങ്ങളിൽ പരിശോധന ഇപ്പോഴും തുടരുന്നുണ്ട്.