
ഇസ്രയേലിനും അമേരിക്കക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ;’ ഇനി വരാൻ പോകുന്നത് നാലാം തലമുറ, അഞ്ചാം തലമുറ മിസൈലുകൾ
ടെഹ്റാൻ: ഇസ്രയേലിനും അമേരിക്കക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. നാലാം തലമുറ, അഞ്ചാം തലമുറ മിസൈലുകൾ വരാൻ പോകുന്നുവെന്ന് ഇറാൻ അറിയിച്ചു. അതേ സമയം, തങ്ങളുടെ മൂന്ന് F15 വിമാനങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് അമേരിക്ക.
കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. ‘ഫ്രണ്ട്ലി ഫയര്‍’ എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ കുറിച്ച് അമേരിക്ക വിശേഷിപ്പിച്ചത്. അമേരിക്കയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളിലൊന്നാണ് f-15.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറാനെതിരായ സൈനിക നടപടിയെ ന്യായീകരിച്ച് യുഎസ് യുഎസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഈ യുദ്ധം അമേരിക്ക തുടങ്ങിയതല്ല. ഇറാൻ ശക്തമായ ബാലസ്റ്റിക് മിസൈസുകൾ ശേഖരിക്കുകയും ആണവ ഉത്പാദനം തുടരുകയായിരുന്നുവെന്നും അത് പൂർണമായും തകർക്കുകയാണ് യുഎസ് ലക്ഷ്യമെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
ഇറാൻ വൻ തോതിൽ മിസൈസുകളടക്കമുള്ള ആയുധ ശേഖരം നടത്തി യുഎസ് സേനയെ ആക്രമിക്കാൻ നോക്കിയിരിക്കുകയാണ്. അവരുടെ ആണവ ആയുധങ്ങൾക്ക് കവചം സൃഷ്ടിക്കാൻ ശക്തമായ മിസൈലും ഡ്രോണും നിർമ്മിക്കുകയായിരുന്നു ഇക്കാലമത്രയും. അമേരിക്കൻ സൈന്യത്തെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ഹെഗ്സെത്ത് ആരോപിച്ചു.



