ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം ഉടൻ നിറുത്തണം, ഇറാനെതിരെ യുഎൻ രക്ഷാസമിതി പ്രമേയം പാസ്സാക്കി

Spread the love

ന്യൂയോർക്ക് : ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തന്ന ആക്രമണം ഉടൻ നിറുത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി.

video
play-sharp-fill

ഉറാൻ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതായും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ബുധനാഴ്ച അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. പ്രമേയത്തെ സമിതിയിലെ അംഗങ്ങളിൽ 15ൽ 13പേരും പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ബഹ്‌റൈനാണ് സുരക്ഷാ സമിതിയിൽ പ്രമേയം അവതരിപ്പിച്ചത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളുടെ ആശങ്കകൾ പ്രമേയത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നിലവിൽ നടത്തുന്ന സൈനിക നടപടികളെക്കുറിച്ച് പ്രമേയത്തിൽ പരാമർശമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കാണിച്ച് റഷ്യ ഒരു ബദൽ പ്രമേയം അവതരിപ്പിച്ചുവെങ്കിലും അത് പരാജയപ്പെട്ടു. സൈനിക നടപടികൾ പൂർണ്ണമായും നിർത്തണമെന്ന് ആവശ്യപ്പെടുന്ന പൊതുസ്വഭാവമുള്ളതായിരുന്നു റഷ്യയുടെ പ്രമേയം.

നാല് രാജ്യങ്ങൾ മാത്രമാണ് ഇതിനെ അനുകൂലിച്ചത്. രണ്ട് രാജ്യങ്ങൾ എതിർത്തു. ഒൻപത് രാജ്യങ്ങൾ വിട്ടുനിന്നു. അതേസമയം യുഎൻ സുരക്ഷാ സമിതി പാസാക്കിയ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഇറാൻ പ്രതികരിച്ചു. ഏകപക്ഷീയമായ ഇത്തരം നീക്കങ്ങൾ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കില്ലെന്നും ഇറാൻ യുഎന്നിൽ വ്യക്തമാക്കി.