വെറൈറ്റി ചായ കുടിക്കാനായി ഇനി കിലോമീറ്ററുകള്‍ സഞ്ചരിക്കണ്ട; ഇറാനി ചായ ഇനി വീട്ടില്‍ ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: വെറൈറ്റി ചായ കുടിക്കാനായി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നവരുടെ റീലുകള്‍ ദിനപ്രതി വൈറലാകാറുണ്ട്. അങ്ങനെ ചായ ഇഷ്ടമുള്ളവർക്കായി ഇതാ ഒരു റെസിപ്പി.

video
play-sharp-fill

ഇറാനി ചായ ഇനി വീട്ടില്‍ ഉണ്ടാക്കാം.

ആവശ്യ സാധനങ്ങള്‍:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചായപ്പൊടി – 1 സ്പൂണ്‍
ഏലക്ക പൊടി – അര സ്പൂണ്‍
പഞ്ചസാര – 1 സ്പൂണ്‍
പാല്‍ – രണ്ട് കപ്പ്
മൈദാ മാവ് – ആവശ്യത്തിന്
കറാമ്ബൂ – 1 എണ്ണം
മില്‍ക്ക് മെയ്ഡ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

രണ്ട് ഗ്ലാസിന് ആവശ്യമായ ചേരുവകളാണ് എടുത്തിരിക്കുന്നത്. ആവശ്യാനുസരണം ചേരുവകള്‍ കൂട്ടാവുന്നതാണ്. ആദ്യം ഒരു പാത്രത്തില്‍ എടുത്ത് വെച്ചിരിക്കുന്ന പാല്‍ നന്നായി തിളപ്പിച്ചെടുക്കുക. നന്നായി കുറുക്കി എടുക്കണം. പാല്‍ നന്നായി തിളച്ച്‌ വറ്റി തുടങ്ങുമ്പോള്‍, അതിലേക്ക് കുറച്ച്‌ പഞ്ചസാരയും മില്‍ക്ക് മൈയ്ഡും ചേർത്ത് ഇളക്കി തിളപ്പിക്കുക. മറ്റൊരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം തിളയ്പ്പിക്കുക. അതിലേക്ക് ചായപ്പൊടിയും, ഏലക്ക പൊടിയും, കറാമ്ബൂവും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ച്‌ വരുമ്പോള്‍ ആ പത്രം ദം ചെയ്ത് വെയ്ക്കണം. അതിനായി മൈദാ മാവ് കുഴച്ച്‌ ഈ പത്രത്തിന്റെ സൈഡില്‍ ബിരിയാണി ദം ചെയ്യുന്ന രീതിയില്‍ ദം ചെയ്ത് വെയ്ക്കണം. ശേഷം ഒരു പത്ത് മിനിറ്റ് ലോ ഫ്ളൈമില്‍ വയ്ക്കാൻ ശ്രദ്ധിക്കണം. പത്ത് മിനിറ്റ് കഴിഞ്ഞ് ചായപ്പൊടി ലായിനി അരിച്ചെടുക്കണം. ശേഷം ഒരു ഗ്ലാസില്‍ ആദ്യം ദം ചെയ്ത രണ്ട് സ്പൂണ്‍ ചായപ്പൊടി ലായിനി ചേർക്കുക. അതിലേക്ക് കുറുകിയ പാല്‍ ചേർത്ത് കൊടുക്കുക. ശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച്‌ നന്നായി മിക്സ് ചെയ്യുക. ഇറാനി ചായ റെഡി.