അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് ഇറാൻ;ഒറ്റ ഓപറേഷനിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ

Spread the love

അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള യുദ്ധത്തിൽ തങ്ങൾ പഴയപടിയാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തിയതായും ഇറാൻ അവകാശപ്പെട്ടു.

video
play-sharp-fill

ഇസ്‌ഫഹാനിൽ അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ സി-130 ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉൾപ്പെടെ നിരവധി വിമാനങ്ങൾ തകർത്തതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടു.

ഇതിന് പുറമെ ഒരു എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ വിമാനവും എ-10 വാർത്ത്ഹോഗും തങ്ങൾ വീഴ്ത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംക്യു-9 റീപ്പർ ഡ്രോണുകൾ ഉൾപ്പെടെ 12-ഓളം വിവിധ വിമാനങ്ങൾ വെടിവെച്ചിട്ടു എന്നാണ് ഇറാന്റെ പക്ഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ തങ്ങൾ പിന്നോട്ടില്ലെന്നും, അധിനിവേശക്കാർക്ക് മറുപടി നൽകാൻ തങ്ങൾ സജ്ജമാണെന്നും ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സൊൽഫാഖരി വ്യക്തമാക്കി.

അതേസമയം, തകർന്ന എഫ്-15 വിമാനത്തിലെ ഒരു പൈലറ്റിനെ സാഹസികമായ ഓപറേഷനിലൂടെ രക്ഷപ്പെടുത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ മറ്റ് അവകാശവാദങ്ങളെക്കുറിച്ച് പെന്റഗൺ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.