വിമാനയാത്രക്കാർക്ക് തിരിച്ചടി;ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും മെയ് 31 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ്റദ്ദാക്കി;ഡൽഹി–ടെൽ അവീവ് സർവീസുകളാണ് അവസാനിപ്പിച്ചത്

Spread the love

ജറുസലം: ഇറാൻ – ഇസ്രാഈൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മേയ് 31 വരെ ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി.

video
play-sharp-fill

മറ്റ് വിമാന കമ്പനികളും ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. 40,000 ൽ അധികം ഇന്ത്യക്കാരാണ് ഇസ്രയേലിൽ കഴിയുന്നത്.

നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യയിലെത്തുന്നത്. ആഴ്ചയിൽ ഒന്നുവീതം ഉണ്ടായിരുന്ന ഡൽഹി–ടെൽ അവീവ് സർവീസുകളാണ് അവസാനിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group