കൊച്ചിയിൽ ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ലവാന്റെ ചിത്രമെടുക്കാൻ ശ്രമം; മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Spread the love

കൊച്ചി: കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തില്‍ അഭയം തേടിയ ഇറാൻ കപ്പല്‍ ഐറിസ് ലവാന്റെ ചിത്രം പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർ അറസ്റ്റില്‍.

video
play-sharp-fill

അമേരിക്കയുടെ ആക്രമണ സാദ്ധ്യതയെത്തുടർന്നാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. റിപ്പബ്ളിക് ടിവിയുടെ റിപ്പോർട്ടറും ക്യാമറാമാനും ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറുമാണ് അറസ്റ്റിലായത്.

മാദ്ധ്യമസംഘം നിരോധിത മേഖലയില്‍ പ്രവേശിച്ച്‌ ദൃശ്യം പകർത്തുന്നത് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു.
മാദ്ധ്യമപ്രവർത്തകരുടെ ക്യാമറയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറൈൻ ഡ്രൈവില്‍ നിന്ന് ബോട്ട് വാടകയ്ക്ക് എടുത്താണ് ഇവർ കപ്പലിന്റെ ദൃശ്യം പകർത്താനെത്തിയത്. മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group