അമേരിക്കയെയും ഇസ്രയേലിനെയും തീയില്‍ കുഴിച്ച്‌ മൂടും’; മുന്നറിയിപ്പുമായി ഇറാൻ

Spread the love

അമേരിക്കയെയും ഇസ്രയേലിനെയും തീയില്‍ കുഴിച്ചുമൂടുമെന്ന മുന്നറിയിപ്പുമായി ഇറാൻ.

video
play-sharp-fill

പശ്ചിമേഷ്യയില്‍ എവിടെയായാലും താവളങ്ങള്‍ ഓരോന്നായി അഗ്നിക്ക് ഇരയാക്കുമെന്നും ഇറാൻ.

ഇസ്രയേലിനെതിരെ ഇറാനും ഹിസ്ബുള്ളയും സംയുക്ത ആക്രമണം നടത്തി. ഇസ്രയേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചെന്ന് ഐആർജിസി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖൈബാർ ഷെക്കൻ മിസൈലുകള്‍ ഉപയോഗിച്ചെന്നും പലസ്തീന് പിന്തുണ നല്‍കുന്ന ഖുദ്‌സ് ദിനത്തിന്റെ ഭാഗമായിരുന്നു ഓപ്പറേഷനെന്നും ഐആർജിസി അറിയിച്ചു.

ഇറാനിലെ നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും അമേരിക്കൻ നേതാക്കള്‍ എപ്സ്റ്റീന്റെ ദ്വീപിലാണെന്നും ഇറാൻ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പരിഹസിച്ച്‌ രംഗത്തെത്തി.

ഇറാനിയൻ നേതാക്കള്‍ എലികളെപ്പോലെ ഒളിച്ചിരിക്കുന്നു എന്ന പെന്റഗണ്‍ മേധാവി ഹെഗ്‌സെത്തിന്റെ വാദത്തെ അലി ലാരിജാനി തള്ളി.

ഖുദ്സ് ദിനാഘോഷത്തിനിടെ പ്രസിഡന്റ് പെഷസ്കിയാൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനങ്ങള്‍ക്കിടയിലേക്കെത്തിയെന്നും ലാരിജാനി ചൂണ്ടിക്കാട്ടി