‘സമാധാനത്തിന് തയ്യാര്‍, പക്ഷേ നിബന്ധനകളുണ്ട്’; ലോകത്തിന് പ്രതീക്ഷ നല്‍കി നിര്‍ണ്ണായക പ്രഖ്യാപനം; ഉന്നതതല ചർച്ചകള്‍ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാൻ

Spread the love

ടെഹ്‌റാൻ: ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യമിടാൻ തയ്യാറാണെന്ന സൂചന നല്‍കി ഇറാൻ ഭരണകൂടം സമാധാന ഉപാധികള്‍ മുന്നോട്ടുവെച്ചു.

video
play-sharp-fill

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും പാകിസ്ഥാൻ അധികൃതരുമായും നടത്തിയ ഉന്നതതല ചർച്ചകള്‍ക്ക് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതാദ്യമായാണ് നിലവിലെ സംഘർഷത്തിന് ശേഷം ഇറാൻ സമാധാനത്തിനായുള്ള ഉപാധികള്‍ പരസ്യമായി പ്രഖ്യാപിക്കുന്നത്.

ഇറാന്റെ പരമാധികാരവും അന്താരാഷ്ട്ര തലത്തിലുള്ള അവകാശങ്ങളും അമേരിക്കയും ഇസ്രായേലും ഔദ്യോഗികമായി അംഗീകരിക്കണം. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ഇറാന് ഉണ്ടായ സാമ്പത്തികവും സൈനികവുമായ കനത്ത നഷ്ടങ്ങള്‍ക്ക് കൃത്യമായ പരിഹാരം നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാവിയില്‍ ഇറാന്റെ മണ്ണില്‍ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് അമേരിക്കയും ഇസ്രായേലും രേഖാമൂലം ഉറപ്പ് നല്‍കണം. റഷ്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമാധാന ചർച്ചകളില്‍ മധ്യസ്ഥത വഹിക്കണമെന്നും ഇറാൻ താല്പര്യപ്പെടുന്നു.