
ഇറാനിലെ അമേരിക്കൻ ആക്രമണം ഏറ്റവുമധികം വ്യാപിക്കുന്നത് ഇന്ത്യയെയും കേരളത്തെയുമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളാണ് ഇറാന്റെ പ്രധാന ലക്ഷ്യം.
പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ഒരുകോടിയോളം ഇന്ത്യക്കാർ ജോലിചെയ്യുകയോ താമസിക്കുകയാേ ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതലും മലയാളികളുമാണ്. സംഘർഷം രൂക്ഷമായാല്‍ ഇവർക്ക് ഒഴിഞ്ഞുപോകേണ്ടിവരും.
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം ഇപ്പോള്‍ത്തന്നെ കേരളീയരുടെ താെഴില്‍ സാദ്ധ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. അത്തരം സാഹചര്യത്തിലാണ് യുദ്ധം പുറപ്പെടുവിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കൻ സൈനിക താവളങ്ങള്‍ക്കടുത്തുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഭാഗികമായി അടച്ചിട്ടിരിക്കുയാണെന്നാണ് റിപ്പോർട്ട്. മിസൈല്‍ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജോലിക്കെത്തുന്ന തൊഴിലാളികളെ താമസസ്ഥലത്തേക്കുതന്നെ തിരിച്ചയക്കുന്നുണ്ട്. ഭീഷണി ഒഴിഞ്ഞതിനുശേഷമാണ് സ്ഥാപനം തുറന്നുപ്രവർത്തിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെയും ഇറാൻ സംഘർഷം കാര്യമായി ബാധിക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, ബസുമതി അരി തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കൂടുതല്‍ കയറ്റി അയയ്ക്കുന്നത്.
2024-25 വർഷത്തില്‍ മാത്രം 8.55 ലക്ഷം മെട്രിക് ടണ്‍ ബസുമതി അരിയാണ് ഇറാനിലേക്ക് കയറ്റി അയച്ചത്. 2024ല്‍ കയറ്റി അയച്ചത് 38.72 മെട്രിക് ടണ്‍ ഏലമാണ്. ഇന്ത്യയില്‍ഏലം ഉല്പാദിപ്പിക്കുന്നതില്‍ കൂടുതലും കേരളത്തിലാണെന്നും ഓർക്കണം.
ഗള്‍ഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. എണ്ണയുള്‍പ്പെടെയുള്ളവ നമ്മുടെ നാട്ടിലെത്തിക്കാനുള്ള ചെലവ് പരമാവധി കുറയ്ക്കാൻ ഈ കടലിടുക്ക് വഹിക്കുന്ന പങ്ക് ചെറുതല്ല. സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതായാണ് റിപ്പോർട്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടുന്നതിനാകും ഹോർമുസ് അടച്ചത് ഇടയാക്കുക. എണ്ണവില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കറ്റത്തിനും ഇടയാക്കും.
ഹോർമുസ് അടച്ചിരിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള ചരക്കുകപ്പലുകള്‍ക്ക് യാത്രാ ദൂരം കൂട്ടും. ഇപ്പോഴുള്ളതിനേക്കാള്‍ 20 ദിവസത്തോളം അധികം സഞ്ചരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇത് സാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കിയേക്കും.



