
ഹ്റാൻ: ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ഉന്നമിട്ട് ഇസ്രയേല്‍- യുഎസ് സംയുക്ത ആക്രമണം.
ആക്രമണത്തില്‍ കനത്ത നാശമാണ് ഇറാനിലുണ്ടായത്.
അതിനിടെ, ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ രണ്ടു ഇസ്രയേലി സൈനികർക്ക് കൂടി പരിക്കേറ്റു.
അതേസമയം, യുദ്ധത്തില്‍ ബ്രിട്ടൻ പങ്കാളി ആകാത്തതില്‍ നീരസം പ്രകടിപ്പിച്ച് ട്രംപ് രംഗത്തെത്തി. ഇനി യുദ്ധക്കപ്പലുകള്‍ അയക്കേണ്ടെ ആവശ്യമില്ലെന്നും യുദ്ധം ജയിച്ചതിന് ശേഷം കൂടെ കൂടേണ്ടെന്നും ബ്രിട്ടൻ്റെ ഈ നീക്കം മറക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറാന്റെ സമ്പൂർണ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളില്‍ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. അതേസമയം, പ്രധാന ആയുധ നിർമാതാക്കള്‍ വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി.



