
ടെഹ്‌റാൻ: ഇറാന്റെ ആണവ നിലയങ്ങള്‍ക്കും പ്രധാന വ്യവസായ കേന്ദ്രങ്ങള്‍ക്കും നേരെ അമേരിക്കയും ഇസ്രായേലും ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍, അന്താരാഷ്ട്ര ആണവ നിർവ്യാപന കരാറില്‍ (NPT) നിന്ന് പിന്മാറാൻ ഇറാനിയൻ പാർലമെന്റ് അംഗങ്ങള്‍ സമ്മർദം ചെലുത്തുന്നു.
രാജ്യത്തെ സിവിലിയൻ ആണവ കേന്ദ്രങ്ങള്‍, ഉരുക്ക് നിർമാണ ശാലകള്‍, സർവ്വകലാശാലകള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
ആണവ നിർവ്യാപന കരാറില്‍ തുടരുന്നത് ഇറാനു യാതൊരു ഗുണവും നല്‍കുന്നില്ലെന്നും, അതിനാല്‍ കരാറില്‍ നിന്ന് ഉടൻ പുറത്തുകടക്കണമെന്നും ഇറാൻ പാർലമെന്റിന്റെ നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി വക്താവ് ഇബ്രാഹിം റെസായി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമായി ബന്ധപ്പെട്ട പുതിയ നിയമനിർമാണ പ്രക്രിയകള്‍ പാർലമെന്റ് പോർട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം പാർലമെന്റ് സെഷനുകള്‍ ചേർന്നിട്ടില്ലെങ്കിലും, ഈ വിഷയം അടിയന്തരമായി പരിഗണിക്കാനാണ് നീക്കം.



