
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കി ഇറാൻ റവല്യൂഷണറി ഗാർഡ്.
ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്നലെ രാത്രിയോടെ പുറത്തുവന്നെങ്കിലും ഇറാൻ നിഷേധിച്ചിരുന്നു. ഇന്നുരാവിലെ മാത്രമാണ് ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഓപ്പറേഷൻ തുടങ്ങുകയാണെന്നും ഖമനേയിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും ഐആർജിസി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഞങ്ങള്‍ക്ക് മികച്ചൊരു നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു. മനുഷ്യരാശിയിലെ ഏറ്റവും ക്രൂരനായ കൊലയാളികളുടെ കൈകളാല്‍ ഖമനേയി കൈവരിച്ച രക്തസാക്ഷിത്വം അദ്ദേഹത്തിന്റെ ആത്മാർത്ഥ സേവനങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെ അടയാളമാണ്’- ഐആർജിസി പറഞ്ഞു.
ഖമനേയിയുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയതായി ഇസ്രയേല്‍ അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഖമനേയി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിരുന്നു.എന്നാല്‍ ഖമനേയിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും സുരക്ഷിതരാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടിരുന്നത്. ഇതിനുപിന്നാലെ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് പേജില്‍ ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഖമനേയിയുടെ മരണത്തില്‍ ഇറാനില്‍ നാല്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.



