
മോസ്കോ: പശ്ചിമേഷ്യയില്‍ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കി.
മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്ക മുൻകൈയെടുത്ത് ചർച്ചകള്‍ക്ക് വഴിതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യ മുന്നറിയിപ്പ് നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പുതിയ പ്രസ്താവനയും പുറത്തിറക്കി.



