അമേരിക്കയുടേത് വന്യമൃഗ നീതി; ലക്ഷ്യം ഇറാന്റെ എണ്ണ; പ്രവാസികള്‍ തീ തിന്ന് കഴിയുന്ന അവസ്ഥ; പശ്ചിമേഷ്യൻ സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയൻ

Spread the love

പാലക്കാട്: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

video
play-sharp-fill

ഒരു പ്രകോപനവുമില്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് അന്താരാഷ്ട്ര മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന വന്യമൃഗ നീതിയാണ് ഇവിടെ നടപ്പാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഇറാന്റെ എണ്ണയും പ്രകൃതിവാതകവും കൈക്കലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഒരു രാജ്യത്തിന്‍റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് യാതൊരു ന്യായീകരണവുമില്ലെന്നും പിണറായി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന അമേരിക്കയാണ് അധിനിവേശങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട് സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എ കെ ബാലന്റെ ‘പക്ഷം മറുപക്ഷം’ എന്ന പുസ്തക പ്രകാശനവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.