ഒറ്റപ്പെട്ട ഇറാൻ്റെ പ്രത്യാക്രമണം ഭയന്ന് നടപടി; ജാഗ്രതയോടെ ഇസ്രായേല്‍; രാജ്യത്തെ എല്ലാ ആശുപത്രികളും ഒഴിപ്പിച്ചു; രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

Spread the love

ടെല്‍ അവീവ്: ഇറാൻ്റെ അതിശക്തമായ പ്രത്യാക്രമണം ഭയന്ന് ഇസ്രയേലില്‍ കനത്ത ജാഗ്രത.

video
play-sharp-fill

രാജ്യത്തെ ആശുപത്രികളില്‍ നിന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുൻപ് ഇറാനുമായി ഏറ്റുമുട്ടലുണ്ടായപ്പോള്‍ ഇസ്രായേലില്‍ സോറോക മെഡിക്കല്‍ സെൻ്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഈ അനുഭവം മുൻനിർത്തിയാണ് ഇസ്രായേലിൻ്റെ നടപടി.

ഇതേ ആശുപത്രികളിലെ ഭൂഗർഭ അറകളിലേക്കാണ് രോഗികളെ മാറ്റിയത്. ഇസ്രയേലില്‍ ആക്രമണം ഉണ്ടായാല്‍ രോഗികളെ മാറ്റാൻ സാധിക്കും വിധം ഭൂഗർഭ അറകള്‍ നേരത്തെ സജ്ജീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂഗർഭ സംവിധാനമില്ലാത്ത സർക്കാർ ആശുപത്രികളില്‍ നിന്നും രോഗികളെ സ്വകാര്യ ആശുപത്രികളുടെ സംവിധാനങ്ങളിലേക്ക് മാറ്റുമെന്നാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇത്തരം സംവിധാനമില്ലാത്ത ആശുപത്രികള്‍ അടിയന്തിര സാഹചര്യം പരിഗണിച്ച്‌ അടച്ചു. ഇവിടെ പ്രവേശിപ്പിച്ച രോഗികളെ ഇത്തരം സംവിധാനമുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

ഇതിന് പുറമെ രാജ്യത്ത് ടെലിമെഡിസിൻ സംവിധാനം പ്രവർത്തന ക്ഷമമാക്കി.