
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യ യുദ്ധക്കളമായി.
രാവിലത്തെ ആക്രമണത്തിനുള്ള ഇറാന്റെ അതിശക്ത തിരിച്ചടിക്ക് പിന്നാലെ അമേരിക്കൻ ഇസ്രയേല്‍ സംയുക്ത ആക്രമണം വീണ്ടും തുടങ്ങിയതോടെ സാഹചര്യം അതിരൂക്ഷമായിരിക്കുകയാണ്.
തെക്കൻ ഇറാനിലെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ 36 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. അമേരിക്കൻ – ഇസ്രയേല്‍ മിസൈല്‍ പതിച്ചത് പെണ്‍കുട്ടികളുടെ സ്കൂളിലാണെന്നും 36 വിദ്യാർത്ഥിനികള്‍ കൊല്ലപ്പെട്ടെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള എലമെന്ററി പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളാണെന്നും ഇറാൻ വിവരിച്ചു.



