
ദുബായ്: ഇസ്രയേല്‍, ഇറാൻ യുദ്ധം അഞ്ചാം ദിനവും തുടരുന്നു.
ഇറാനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇസ്രയേല്‍ വ്യോമാക്രമണം കടുപ്പിച്ചു. ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായി.
ഒഴിഞ്ഞുപോകാനുള്ള നിർദേശത്തിന് പിന്നാലെ ലബനോനിലും ഇസ്രയേല്‍ കടുത്ത ആക്രമണം നടത്തി. ഇറാനില്‍ ഇതുവരെ ആയിരത്തിലേറെ പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ഇറാൻ നേതാക്കള്‍ യോഗം ചേർന്ന ക്വോമിലെ കെട്ടിടം തകർത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. കെട്ടിടത്തില്‍ ആളില്ലായിരുന്നുവെന്നാണ് ഇറാന്റെ പ്രതികരണം.
തന്ത്രപ്രധാന ഓഫീസുകളും സൈനിക പരിശീലന കേന്ദ്രവും ഉള്‍പ്പെടുന്ന പ്രസിഡന്‍ഷ്യല്‍ കെട്ടിടം ഇസ്രയേല്‍ നിലംപരിശാക്കി. ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് ഇറാൻ ഭക്ഷ്യോത്പന്ന കയറ്റുമതി നിർത്തി. എന്നാല്‍, ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ റമത് ഗനില്‍ നാശനഷ്ടമുണ്ടായി.



