‘നിലനില്‍പ്പിന് ഭീഷണി; തീവ്രവാദികളായ ഭരണകൂടത്തിന്‍റെ പ്രവർത്തനങ്ങള്‍ തടയണം’; ഇറാനെതിരെ സൈനിക നടപടി അനിവാര്യമെന്ന് യുഎന്നില്‍ ഇസ്രയേല്‍

Spread the love

ഇറാൻ: ഇറാനെതിരെ സൈനിക നടപടി അനിവാര്യമെന്ന് യുഎന്നില്‍ ഇസ്രയേല്‍.

video
play-sharp-fill

നിലനില്‍പ്പിന് ഇറാൻ ഭീഷണിയാണെന്നും ഇസ്രയേല്‍ യുഎന്നില്‍ വ്യക്തമാക്കി. തീവ്രവാദികളായ ഒരു ഭരണകൂടത്തിന്‍റെ പ്രവർത്തനങ്ങള്‍ തടയണമെന്നും ഇസ്രയേല്‍ യുഎന്നില്‍ ആവശ്യപ്പെട്ടു.

മേഖലയില്‍ ശാശ്വത സമാധാനത്തിന് ഇറാൻ ഭരണകൂടം മാറണമെന്നും ഇസ്രയേല്‍ അംബാസഡർ യുഎൻ സുരക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടു. ഇതിനിടെ, സൗദി കിരീടാവകാശിയെ ഫോണില്‍ വിളിച്ച്‌ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
ഇറാനെ നേരിടാനുള്ള പിന്തുണയും ട്രംപ് സൗദിക്ക് വാഗ്ദാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ അവകാശവാദവുമായി രംഗത്തെത്തി.