
ടെഹ്‌റാൻ: ഇറാൻ ജനതയ്‌ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേല്‍. ട്രെയിനിലെ യാത്ര ഒഴിവാക്കണമെന്നും റെയില്‍വെ പാളങ്ങളില്‍ നിന്നും അകലം പാലിക്കണമെന്നും ഇസ്രയേൽ പറഞ്ഞു.
‘നിങ്ങളുടെ സുരക്ഷയ്‌ക്കായി ഇപ്പോള്‍ മുതല്‍ ഇറാൻ സമയം രാത്രി 9 മണിവരെ രാജ്യത്തുടനീളം ട്രെയിനുകള്‍ ഉപയോഗിക്കുന്നതോ അതില്‍ യാത്രചെയ്യുന്നതോ ആയ കാര്യങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കണെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.’ എന്നാണ് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘ട്രെയിനിലോ റെയില്‍വേ ട്രാക്കിന് സമീപമോ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടായാല്‍ ജീവൻ നഷ്‌ടമാകാം.’ സൈന്യം മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
യുഎസ്-ഇസ്രയേല്‍ സേന സംയുക്തമായി ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തില്‍ ടെഹ്‌റാനിലെ ഒരു സിനഗോഗ് (ജൂതദേവാലയം) തകർന്നു. റാഫി നിയ സിനഗോഗ് വ്യോമാക്രമണത്തില്‍ പൂർണമായും തകർന്നു എന്ന് രാജ്യത്തെ വാർത്താ ഏജൻസിയായ മെഹ്ർ വ്യക്തമാക്കുന്നു. രാജ്യത്ത് ചെറിയ തോതിലേ ജൂതവിഭാഗമുള്ളൂവെങ്കിലും പ്രാധാന്യമർഹിക്കുന്ന ദേവാലയമായിരുന്നു ഇത്. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളുമടക്കം തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്ന ദിവസം ഇന്നാണ്. അമേരിക്കയുടെ വെടിനിർത്തല്‍ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞിട്ടുണ്ട്. തങ്ങളുടെകൂടെ താല്‍പര്യങ്ങള്‍ പരിഗണിച്ച് യുദ്ധം പൂർണമായി നിർത്തണം എന്നതാണ് ഇറാൻ നിലപാട്.



