ഇസ്രയേലിലെ തുറമുഖ നഗരത്തിന് നേരെ മിസൈല്‍ ആക്രമണം; ഇറാനിലെ ഇന്ത്യൻ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കി

Spread the love

ടെഹ്‌റാൻ: ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തെ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് ഇന്ത്യൻ എംബസി അധികൃതർ നീക്കിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

video
play-sharp-fill

ഇസ്രയേല്‍-ഇറാൻ സംഘർഷം യുദ്ധത്തിലേക്കെത്തുമോ എന്ന ഭീതി നിലനില്‍ക്കെയാണ് 1500ഓളം വിദ്യാർത്ഥികളെ സുരക്ഷിത ഇടങ്ങളിലാക്കിയത്. ഇവരില്‍ ഏറിയപങ്കും ജമ്മു കാശ്‌മീർ സ്വദേശികളാണ്.

‘ഇറാനിലെ സുരക്ഷാ സാഹചര്യങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്‌ക്കായി അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജെയ്‌സ്വാള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ചില കേസുകളില്‍ വിദ്യാർത്ഥികളെ ഇറാനില്‍ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് നീക്കി. മറ്റ് സാധ്യമായ വഴികളും തേടുന്നുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.