ഇന്ത്യൻ എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടക്കാനുള്ള ചര്‍ച്ചകള്‍ സജീവം; രാജ്യത്ത് എല്‍പിജി ഉല്‍പാദനം കൂട്ടി; ഇന്ത്യ കൈമാറിയ മരുന്നിന് നന്ദി അറിയിച്ച്‌ ഇറാൻ

Spread the love

ഡൽഹി: ഇറാൻ തീരത്തുള്ള ഇന്ത്യൻ എണ്ണ ടാങ്കറുകള്‍ക്ക് ഹോർമുസ് കടലിടുക്ക് കടക്കാനുള്ള അനുവാദത്തിന് ചർച്ചകള്‍ സജീവമാക്കി ഇന്ത്യ.

video
play-sharp-fill

രണ്ടു കപ്പലുകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും കൂടുതല്‍ കപ്പലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ പ്രശ്നപരിഹാരത്തിന് ചർച്ചകള്‍ തുടങ്ങിയത്.

അതിനിടെ, ഇന്ത്യ മരുന്നുകള്‍ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. രാജ്യത്തിനുള്ളിലെ എല്‍പിജി ഉല്‍പാദനം കേന്ദ്രസർക്കാർ നാല്‍പത് ശതമാനം കൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

21 ഇന്ത്യൻ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോർമുസ് കടലിടുക്കിലുള്ളത്. ഇവയിലെല്ലാമായി 611 ഇന്ത്യൻ ജീവനക്കാരുണ്ട്. ഈ കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും ഹോർമുസ് കടലിടുക്ക് വഴി വരുന്നതിന് ഇറാന്റെ അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ.

നേരത്തെ 2 എല്‍പിജി ടാങ്കറുകള്‍ക്ക് ഇറാൻ അനുമതി നല്‍കിയിരുന്നു, ഇറാനുള്ള മാനുഷിക പരിഗണന എന്ന നിലയ്ക്ക് ഇറാനിയൻ റെഡ് ക്രസന്റിന് ഇന്നലെ സർക്കാർ മരുന്നുകള്‍ കൈമാറിയിരുന്നു. ഡൽഹിയിലെ ഇറാൻ എംബസിയിലെത്തിച്ച മരുന്നുകള്‍ ഇറാന്റെ അതിർത്തി രാജ്യങ്ങളിലേക്ക് കൊണ്ടുപോയ ശേഷം റോഡ് മാർഗം റെഡ് ക്രസന്റ് ഇറാനിലെത്തിക്കാനാണ് സാധ്യത.