പ്രക്ഷോഭം രൂക്ഷം: ‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം’; കര്‍ശന നിര്‍ദേശവുമായി ഇന്ത്യൻ എംബസി

Spread the love

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം നല്‍കി ഇന്ത്യൻ എംബസി. പൗരന്മാരോട് ഇറാൻ വിടണമെന്നാണ് നിർദേശം.

video
play-sharp-fill

ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് നിർദേശം.

സംഘർഷം നടക്കുന്ന മേഖലകള്‍ ഒഴിവാക്കി വേണം യാത്ര ചെയ്യാനെന്നും പൗരന്മാരോട് എംബസി നിർദേശിച്ചു .10000 ത്തിലധികം ഇന്ത്യൻ പൗരന്മാരാണ് ഇറാനിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാനിലെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,000 കടന്നതോടെയാണ് നിർദേശം എത്തിയത്. വിദ്യാർത്ഥികള്‍, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികള്‍ എന്നിവരുള്‍പ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ലഭ്യമായ മാർഗങ്ങള്‍ ഉപയോഗിച്ച്‌ രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.

യാത്രാ, തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കാനും, പ്രാദേശിക സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയില്‍ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ എത്രയും വേഗം അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സഹായത്തിനായി അടിയന്തര ഹെല്‍പ്പ്‌ലൈൻ നമ്പറുകളും ഇമെയില്‍ പിന്തുണയും സജീവമാക്കിയിട്ടുണ്ട്.

ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ടുകള്‍, ഐഡികള്‍ എന്നിവയുള്‍പ്പെടെയുള്ള യാത്രാ, ഇമിഗ്രേഷൻ രേഖകള്‍ കൈവശം വയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതുസംബന്ധിച്ച എന്തെങ്കിലും സഹായത്തിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും ഇന്ത്യൻ എംബസി നിർദേശത്തില്‍ പറയുന്നു

പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും എന്തെങ്കിലും സംഭവവികാസങ്ങള്‍ക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവർത്തിച്ച്‌ നിർദ്ദേശത്തില്‍ പറയുന്നു.