
ടെഹ്റാൻ: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായില്‍ ഖാത്തിബിനെയും വധിച്ചെന്ന അവകാശ വാദവുമായി ഇസ്രയേല്‍.
രണ്ട് ദിവസത്തിനിടെ വധിക്കുന്ന മൂന്നാമത്തെ ഉന്നത നേതാവാണ് ഇസ്മായില്‍ ഖാത്തിബ്. ഇറാൻ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെയും ബാസിജ് പാരാമിലിട്ടറി ഫോഴ്സ് തലവൻ ഗുലാം റെസ സുലൈമാനിയെയും കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ വധിച്ചിരുന്നു.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാന്റെ ആക്രമണം തുടരുകയണ്. ഖത്തറിലും യുഎഇയിലും പെരുന്നാളിന് ഈദ് നമസ്ക്കാരം പള്ളികളില്‍ മാത്രമാക്കി ചുരുക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അലി ലാരിജാനി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അയത്തുള്ള അലി ഖമേനിക്ക് ശേഷം ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ഇല്ലാതായത്. ഇസ്ലാമിക വിപ്ലവം മുതല്‍ സ്വാധീനശേഷിയായ, കൊല്ലപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ അയത്തുള്ള അലി ഖമേനി പകരം ചുമതലകളേല്‍പ്പിച്ചയാള്‍.



