ഖമനെയിക്ക് വിട നല്‍കാൻ ഇറാൻ; പൊതുദര്‍ശനം ഇന്ന് മുതല്‍; മൂന്ന് ദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷം സംസ്കാരം മഷാദില്‍

Spread the love

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനങ്ങള്‍ക്ക് അവസരമൊരുക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

video
play-sharp-fill

സംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ മൂന്ന് ദിവസം തുടരുമെന്ന് ഇസ്ലാമിക് പ്രൊപ്പഗേഷൻ കൗണ്‍സില്‍ മേധാവി ഹൊജതോലെസ്ലാം മഹമൂദി പറഞ്ഞു.

ടെഹ്‌റാനിലെ ഇമാം ഖൊമേനി പ്രാർത്ഥനാ ഹാളില്‍ ഇന്ന് രാത്രി 10 മണിക്ക് പൊതുദർശനത്തിന് വെയ്ക്കുമെന്നാണ് അധികൃതരെ ഉദ്ധരിച്ച്‌ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖമനെയിയുടെ സംസ്കാരം മഷാദില്‍ നടക്കും. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും വ്യോമാക്രമണത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് 86കാരനായ ഖമനെയി കൊല്ലപ്പെട്ടത്.

അതേസമയം പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച്‌ യുദ്ധം കനക്കുകയാണ്. അഞ്ചാം ദിനവും ഇറാന്‍ പ്രത്യാക്രമണം തുടരുന്നതോടെ ഗള്‍ഫ് മേഖല ആശങ്കയിലാണ്. എന്നാല്‍ ഖമനെയിയുടെ പിൻഗാമിയായി ആരെ തീരുമാനിച്ചാലും വധിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ലബനോനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്കും ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു.