
പാരിസ്: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിർണ്ണായക ചർച്ച നടത്തി. ഇസ്ലാമാബാദിൽ ആരംഭിച്ച ഉന്നതതല ചർച്ചകൾ മേഖലയിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കാൻ പ്രയോജനപ്പെടുത്തണമെന്ന് മാക്രോൺ ആവശ്യപ്പെട്ടു.
മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ കരാറിലെത്താൻ ഈ അവസരം വിനിയോഗിക്കണമെന്ന് അദ്ദേഹം ഇറാനോട് നിർദ്ദേശിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇതിനായി സഹകരിക്കാൻ ഫ്രാൻസ് തയ്യാറാണെന്നും അദ്ദേഹം ഫോണിലൂടെ നടത്തിയ ചർച്ചയിൽ വ്യക്തമാക്കി.
ലെബനൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വെടിനിർത്തൽ പൂർണ്ണമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം മാക്രോൺ ഊന്നിപ്പറഞ്ഞു. ലെബനന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും അവിടുത്തെ ഔദ്യോഗിക അധികാരികൾക്ക് മാത്രമേ അവകാശമുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലെബനൻ സർക്കാരിന്റെ നീക്കങ്ങൾക്ക് ഫ്രാൻസ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിനൊപ്പം തന്നെ ഗൾഫ് രാജ്യങ്ങളുമായും ഫ്രാൻസ് നിരന്തരം ആശയ വിനിമയം നടത്തുന്നതായും അറിയിച്ചു.
സൗദിയുമായി ഫ്രഞ്ച് പ്രസിഡന്റ് സംസാരിച്ചു. ഇസ്ലാമാബാദിലെ അമേരിക്ക – ഇറാൻ ചർച്ചകൾക്കിടെ മാക്രോൺ നടത്തിയ ഈ ഇടപെടൽ ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണെന്നാണ് വിലയിരുത്തൽ. ഇസ്ലാമാബാദിലെ ചർച്ചകളിൽ സസൂക്ഷ്മമം വീക്ഷിക്കുന്നു എന്നും ഫ്രാൻസ് അറിയിച്ചു.



