
കുവൈറ്റില്‍ വീണ്ടും ഇറാന്‍ ഡ്രോണ്‍ ആക്രമണം. കുവൈറ്റിലെ അതീവ സുരക്ഷാമേഖലയായ നാഷണല്‍ ഗാര്‍ഡ്‌സിന്റെ സൈറ്റിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്നും ആളപായമില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കെട്ടിടങ്ങള്‍ക്കും സൈനിക സാമഗ്രികള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്. രാജ്യത്ത തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതിരോധസേന വക്താവ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഇറാഖ്-ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇസ്‌ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടാകുന്നത്.


