ഗൾഫ് രാജ്യങ്ങളിലെ പാലങ്ങള്‍ ആക്രമിക്കും; മുന്നറിയിപ്പുമായി ഇറാൻ സൈന്യം

Spread the love

ഗൾഫ് രാജ്യങ്ങളിലെ പാലങ്ങള്‍ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം. കുവൈത്തിലെ ഷെയ്ഖ് ജാബർ അല്‍-അഹമ്മദ് അല്‍-സബാഹ് കടല്‍പ്പാലം, സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, ജോർദാനിലെ കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദുണ്‍ പാലം എന്നിവ ആക്രമിക്കുമെന്നാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്.

video
play-sharp-fill

ടെഹ്‌റാനിലെ പാലം തകർത്തതിന്റെ പ്രതികാരമായാണ് നടപടി. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള കറാജിലെ ബി-1 പാലം ഇന്നലെ ഇസ്രയേല്‍ ആക്രമിച്ചിരുന്നു.

അതേസമയം, ബഹ്‌റൈനിലും കുവൈറ്റിലും പുലർച്ചെ രണ്ടു തവണ ആക്രമണശ്രമം ഉണ്ടായി. അമേരിക്കയും ഇസ്രയേലും ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാശ്ചാത്യരാജ്യങ്ങളാണ് പ്രദേശത്ത് അസ്ഥിരാവസ്ഥയുണ്ടാക്കിയതെന്ന് റഷ്യയുടെ യു എൻ അംബാസഡർ വാസിലി നെബെൻസിയ വിമർശിച്ചു. പ്രകോപനമില്ലാതെയാണ് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതെന്നും റഷ്യൻ അംബാസഡർ.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയും ഇസ്രയേലും നടത്തിയതെന്ന് ചൈനയുടെ യു എൻ അംബാസഡർ ഫു കോങ് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ക്കുമേലുള്ള ഇറാന്റെ ആക്രമണങ്ങളെയും ചൈന അപലപിച്ചു.