ഇസ്രയേൽ ആക്രമണം: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ കൊട്ടാരം തകർന്നതായി റിപ്പോർട്ട്

Spread the love

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ കൊട്ടാരം ഇസ്രയേൽ ആക്രമണത്തിൽ തകർന്നതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണസമയത്ത് ഖമനേയി ടെഹ്റാനിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ മുൻകരുതലായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നുവെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ വ്യക്തമാക്കി. എന്നാൽ, അദ്ദേഹത്തെ എവിടേക്കാണ് മാറ്റിയെന്നതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

video
play-sharp-fill

ഇതിനിടെ, ഇറാനിൽ അമേരിക്ക–ഇസ്രയേൽ സംയുക്ത മിസൈൽ ആക്രമണം നടന്നതായി ഇറാൻ ആരോപിച്ചു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഒരു പ്രൈമറി സ്കൂളിൽ മിസൈൽ പതിച്ചതിനെ തുടർന്ന് 24 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരൊക്കെ പ്രൈമറി തലത്തിലുള്ള പെൺകുട്ടികളാണെന്നും അധികൃതർ അറിയിച്ചു.

സംഭവം പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ആക്രമണങ്ങളെ തുടർന്ന് അന്താരാഷ്ട്ര സമൂഹത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group