ശത്രുക്കളുടെ കപ്പൽ തടയും; ഹോർമൂസ് കടലിടുക്കിൽ അതിന് തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ, യുഎന്നിനെ അറിയിച്ചു

Spread the love

ശത്രുക്കളുടെ കപ്പലുകൾ ഹോർമൂസ് കടലിടുക്കിൽ തടയാൻ നിയമപരമായ അവകാശമുണ്ടെന്ന് യുഎന്നിനെ അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയാണ് യുഎന്നിനോട് ഇക്കാര്യമറിയിച്ചത്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സയണിസ്റ്റ് ഭരണകൂടത്തിൻ്റെ അധിനിവേശ ആക്രമണങ്ങളാണ് ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഇറാൻ യുഎന്നിനോട് വ്യക്തമാക്കിത്. സംഘർഷ ബാധിത പ്രദേശമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള സുരക്ഷ ഇറാൻ്റെ ഉത്തരവാദിത്തമാണെന്നും മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ സുരക്ഷരയൊരുക്കുമെന്നും അരാ​ഗ്ചി വ്യക്തമാക്കി.

video
play-sharp-fill

യുഎൻ ജനറൽ സെക്രട്ടറി ആൻ്റോണിയോ ​ഗുട്ടറെസുമായുള്ള സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹോർമൂസ് വിഷയത്തിൽ വിശദീകരണം നൽകിയത്. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കൻ സൈന്യം ജിസിസി രാജ്യങ്ങളെ ഉപയോ​ഗിക്കുന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. അതേസമയം ഇന്നലെ ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്നറിയിച്ച് ഇറാൻ ഉത്തരവിറക്കിരുന്നു. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്കാണ് ഹോർമൂസ് കടലിടുക്ക് കടക്കാനുളള അനുമതി.