ഇറാൻ-യുഎസ് സംഘർഷ ഭീതി അയഞ്ഞു: ഓഹരി വിപണി കുതിച്ചു; സെൻസെക്സിന് 634 പോയന്റ് നേട്ടമുണ്ടാക്കി
സ്വന്തം ലേഖകൻ
മുംബൈ: ഇറാൻ-യുഎസ് സംഘർഷ ഭീതി അയഞ്ഞതോടെ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 634 പോയന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റി 12200ന് മുകളിലെത്തി.സെൻസെക്സ് 1.55 ശതമാനം ഉയർന്ന് 41,452.35ലും നിഫ്റ്റി 190.05 പോയന്റ് നേട്ടത്തിൽ 12,215.40ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക ആറുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. മിഡ് ക്യാപ് സൂചികയും മികച്ച നേട്ടമുണ്ടാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ ഓഹരികൾ നാലുശതമാനത്തോളം നേട്ടമുണ്ടാക്കി. എംആൻഡ്എം, ഇൻഡസിന്റ് ബാങ്ക്, മാരുതി, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടൈറ്റാൻ, എൽആൻടി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. സൺ ഫാർമ, എൻടിപിസി, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
Third Eye News Live
0