ഇറച്ചിയും മീനും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ ? എങ്കിൽ ഇക്കാര്യം പൂർണ്ണമായും അറിഞ്ഞിരിക്കണം

Spread the love

കൊച്ചി: അടുക്കളയില്‍ ഒഴിച്ച്‌ കൂടാൻ സാധിക്കാത്ത ഉപകരണമാണ് ഫ്രിഡ്ജ്. വിശ്രമമില്ലാതെ തുടർച്ചയായി പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ ഫ്രിഡ്ജിനെ നന്നായി പരിപാലിക്കേണ്ടതും പ്രധാനമാണ്.

ഇടയ്ക്കിടെ ഫ്രിഡ്ജ് വൃത്തിയാക്കി സൂക്ഷിക്കേണ്ടതും ഒഴിവാക്കാനാവാത്ത കാര്യമാണ്. നിങ്ങള്‍ എത്ര ദിവസം കൂടുമ്പോഴാണ് ഫ്രിഡ്ജ് വൃത്തിയാക്കുന്നത്? ഫ്രിഡ്ജ് നന്നായി വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താല്‍ മതി.

1. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫ്രിഡ്ജ് നന്നായി വൃത്തിയാക്കാൻ മറക്കരുത്. ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കുകയും തട്ടുകളും ഫ്രിഡ്ജിന്റെ ഭാഗങ്ങളും നന്നായി കഴുകി വൃത്തിയാക്കുകയും ചെയ്യണം.
2. ചെറിയ രീതിയില്‍ വൃത്തിയാക്കാനാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുന്നതാണ് ഉചിതം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. മാസത്തില്‍ ഒരിക്കല്‍ ഫ്രിഡ്ജ് മുഴുവനായി വൃത്തിയാക്കാവുന്നതാണ്. ഫ്രിഡ്ജിനുള്ളിലെ ഓരോ ഭാഗവും ഡീപ് ക്ലീൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

4. തീയതി കഴിഞ്ഞ ഭക്ഷണങ്ങള്‍ ഒരിക്കലും ഫ്രിഡ്‌ജിനുള്ളില്‍ സൂക്ഷിക്കരുത്. പഴക്കം ചെന്ന ഭക്ഷണങ്ങള്‍ കളയുകയും വേണം.
5. ഓരോ തട്ടുകളും വൃത്തിയാക്കി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. ഫ്രിഡ്ജിന് അകത്ത് മാത്രമല്ല പുറത്തും വൃത്തിയാക്കാൻ മറക്കരുത്.

6. ഫ്രിഡ്ജിന്റെ ഡോർ കഴുകുമ്ബോള്‍ വിനാഗിരി ഉപയോഗിച്ചാല്‍ അഴുക്കും അണുക്കളും എളുപ്പത്തില്‍ ഇല്ലാതാകുന്നു.
7. ചെറുചൂടുള്ള സോപ്പ് വെള്ളം ഉപയോഗിച്ച്‌ വൃത്തിയാക്കുന്നതാണ് നല്ലത്. ശേഷം ഓരോ തട്ടും മൈക്രോഫൈബർ തുണി ഉപയോഗിച്ച്‌ തുടച്ചെടുക്കണം.

8. തട്ടുകള്‍ ഇളക്കിമാറ്റി കഴുകിയതിന് ശേഷം നന്നായി വെയിലത്ത് വെച്ച്‌ ഉണക്കേണ്ടതുണ്ട്. ഈർപ്പമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഫ്രിഡ്ജിനുള്ളില്‍ വയ്ക്കാൻ പാടുള്ളൂ.
9. ഇറച്ചിയും, മത്സ്യവും ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രമേ ഫ്രിഡ്ജിനുള്ളില്‍ ഇവ വയ്ക്കാൻ പാടുള്ളൂ.

10. സാധ്യമെങ്കില്‍ ഓരോ ഭക്ഷണം സൂക്ഷിക്കുമ്പോഴും പാത്രത്തിന് പുറത്തായി തിയതി അടയാളപ്പെടുത്താം. ഇത് ഭക്ഷണം പഴകുന്നതിന് മുമ്പായി ഉപയോഗിക്കാൻ സഹായിക്കുന്നു.